ബൈപാസിൽ വഴിവിളക്കില്ല; രാത്രിയാത്ര ദുഷ്കരം

കോതമംഗലം: ബൈപാസിലെ വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രിയാത്ര ദുരിതം. മലയിൻകീഴ് മുതൽ കോഴിപ്പിള്ളി വരെയുള്ള റോഡിൽ ഒന്നോ രണ്ടോ വഴിവിളക്കുകൾ മാത്രമാണ് തെളിയുന്നത്. രാത്രി വിനോദ സഞ്ചാരികളുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പുലർച്ച ഒട്ടേറെപേർ പ്രഭാതസവാരി നടത്തുന്ന റോഡ് ഇരുട്ട് മൂടിക്കിടക്കുന്നത് അപകടത്തിന്​ കാരണമാകും. വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി വേണമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.