കുസാറ്റ് ഗവേഷകക്ക്​ അംഗീകാരം

കളമശ്ശേരി: മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ് കൗണ്‍സില്‍ (എം.എസ്​.സി) റിസര്‍ച് ഗ്രാന്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലെ ഗവേഷണ വിദ്യാർഥിനി ശരണ്യ എ. ശങ്കറിന്. 6500 ഡോളറിന്റെ ഗവേഷണ ഗ്രാന്റാണ് ശരണ്യക്ക്​ ലഭിച്ചത്. കേരള ചെമ്മീന്‍, സെഫലോപോഡ് (കണവ, നീരാളി പോലുള്ളവ ഉള്‍പ്പെടുന്ന വിഭാഗം) എന്നിവക്ക്​ 2024 ഓടെ എം.എസ്.സി സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് വേണ്ടിയുള്ള ഫിഷറി ഇംപ്രൂവ്മെന്റ് പ്രോജക്ടിനെ (എഫ്.ഐ.പി) പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഈ ഗ്രാന്റ്. (ഫോട്ടോ) ER KALA 1 SHRANNYACUSAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.