കവിത സമാഹാരം പ്രകാശനം ചെയ്തു

പെരുമ്പാവൂര്‍: ലച്ചു വിച്ചാട്ട് എഴുതിയ 'ഒരു കൊച്ചുസ്വപ്‌നം' കവിതസമാഹാരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ടി.എന്‍. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹന്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്​ രാജപ്പന്‍ എസ്. തെയ്യാരത്ത്, ഡോ. മേരി ഗീത, യെസ് പ്രസ് ബുക്സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം, എസ്. മനോജ്, കെ.എം. നാസര്‍, ലച്ചു വിച്ചാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 Alangode Leelakrishnan 'ഒരു കൊച്ചുസ്വപ്‌നം' കവിത സമാഹാരം കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.