കൊച്ചി: ജമാഅത്തെ ഇസ്ലാമി എറണാകുളം സിറ്റി ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുജീബ് റഹ്മാൻ റമദാൻ സന്ദേശം നൽകി. മതത്തെ വികാരമാക്കി മാറ്റി അതിർവരമ്പ് തീർക്കുന്ന ഈ കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്കുവേണ്ടി ഒറ്റക്കെട്ടായി കൈകോർത്ത് നിൽക്കേണ്ടത് അനിവാര്യമാണെന്നും അതിക്രമങ്ങൾക്കുനേരെ ഉയരുന്ന അതിജീവനത്തിന്‍റെ ആർജവം സമൂഹത്തിന് ശുഭപ്രതീക്ഷയാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.പി. ഫൈസൽ അസ്ഹരി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ജസ്റ്റിസ് സി.കെ. അബ്ദുൽറഹീം, ചാവറ കൾചറൽ സെന്‍റർ ഡയറക്ടർ തോമസ് പുതുശ്ശേരി, സ്വാമി തനിമോഹൻ ജ്ഞാനതപസ്വി, മാർ സ്ലീബാ കോർ എപ്പിസ്കോപ്പ, ഫാ. പോൾ തേലക്കാട്ട്, ഫാ. തോമസ് തറയിൽ, സലാഹുദ്ദീൻ മദനി, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, സംവിധാകയകൻ സിദ്ദീഖ്, മേജർ രവി, മുൻ മേയർ സൗമിനി ജയിൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, രംഗദാസപ്രഭു, കരയോഗം പ്രസിഡന്‍റ് പി. രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.