അങ്കമാലി: കഥാപാത്രങ്ങളുടെ മതചിഹ്നങ്ങൾ ചികഞ്ഞെടുത്ത് കലാസൃഷ്ടികളെയും സാഹിത്യരചനകളെയും വിലയിരുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി റോജി എം. ജോണ്‍ എം.എല്‍.എ. ബ്ലോക്ക് റൈറ്റഴേ്സ് ഫോറം സംഘടിപ്പിച്ച മേഖലയിലെ സാഹിത്യകാരന്മാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൈറ്റേഴ്സ് ഫോറം ചെയര്‍മാന്‍ പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് മോഹന്‍ ചെറായി രചിച്ച ചെറായിയുടെ കഥകള്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് നിര്‍വഹിച്ചു. ആകാശവാണി മുന്‍ ഡയറക്ടര്‍ എന്‍.കെ. സെബാസ്റ്റ്യന്‍, കവര്‍ ഡിസൈനര്‍ ജിയോ ജോര്‍ജ് എന്നിവരെ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ആദരിച്ചു. പ്രഫ. വത്സലന്‍ വാതുശേരി മുഖ്യപ്രഭാഷണം നടത്തി. റൈറ്റഴേ്സ് ഫോറം കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, ഡയറക്ടര്‍മാരായ ടോം ജോസ്, ഡോ. സുരേഷ് മൂക്കന്നൂര്‍, സാഹിത്യകാരന്മാരായ ശ്രീമൂലനഗരം പൊന്നന്‍, മാത്യൂസ് മഞ്ഞപ്ര, ശിവപ്രസാദ് താനൂര്‍, എ. സെബാസ്റ്റ്യന്‍, നോയല്‍, രാജ്, ഗ്രന്ഥകാരന്‍ മോഹന്‍ ചെറായി എന്നിവര്‍ സംസാരിച്ചു. EA ANKA 3 PRAKASHANAM അങ്കമാലി ബ്ലോക്ക് റൈറ്റഴേ്സ് ഫോറം സംഘടിപ്പിച്ച സാഹിത്യസംഗമം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.