പത്ത് കിലോ പഴകിയ മത്സ്യം നശിപ്പിച്ചു

മൂവാറ്റുപുഴ: വ്യാപക പരാതികളെ തുടർന്ന് മത്സ്യ വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ പത്ത് കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. രാസപദാർഥം കലർത്തിയതും പഴകിയതുമായ മത്സ്യങ്ങളുടെ വിൽപന വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് മൂവാറ്റുപുഴ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. തൃക്കളത്തൂർ ഭാഗത്തെ ഒരു മത്സ്യ വിൽപന സ്ഥാപനത്തിൽനിന്നാണ് പത്ത് കിലോയോളം വരുന്ന പഴകിയ മത്സ്യം കണ്ടെത്തിയത്. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങര, വാഴപ്പിള്ളി, എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി. മൊബൈൽ പരിശോധന യൂനിറ്റും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. 23 വരെ തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മീൻ കേടാകാതിരിക്കാനായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. എന്നാൽ, പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.