കാലടി: കാലടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ യൂത്ത് വിങ്ങിന്റെയും കാലടി ടൗണ്‍ ജുമാമസ്ജിദിന്റെയും സഹകരണത്തോടെ പദ്ധതിക്ക് തുടക്കമായി. റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് വി.പി. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കുള്ള ഗിഫ്റ്റ് കൂപ്പണ്‍ വിതരണോദ്ഘാടനം കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, വനിത വിങ് പ്രസിഡന്റ് റൂബി ഡേവിസിനുനല്‍കി നിര്‍വഹിച്ചു. ആഴ്ചയില്‍ ആറ് ദിവസം ഉച്ചക്ക് 12 മുതല്‍ രണ്ടുവരെയാണ് ഭക്ഷണപ്പൊതികള്‍ നല്‍കുന്നത്. ടൗണ്‍ ജുമാമസ്ജിദിന്റെ പാര്‍ക്കിങ് ഏരിയയിലാണ് പൊതികള്‍ വിതരണം ചെയ്യുന്നത്. യൂത്ത് വിങ് പ്രസിഡന്റ് ടി.പി. സാദിഖ്, കാലടി ടൗണ്‍ ജുമാമസ്ജിദ് ഇമാം അബ്ബാസ് അല്‍ അസനി, ടൗണ്‍ വാര്‍ഡ് മെംബര്‍ പി.ബി. സജീവ്, എഫ്രേം പാറക്ക, ടി.ആര്‍. മുരളി, ബൈജു സെബാസ്റ്റ്യന്‍, എം.ജെ. സന്തോഷ്, ടി.എ. റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മര്‍ച്ചന്റ്സ് അസോസിയേഷന്‍ യൂത്ത് വിങ്ങിന്റെയും കാലടി ടൗണ്‍ ജുമാമസ്ജിദിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എല്‍എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.