പാറക്കടവ്: അത്താണി-എളവൂര്‍ പൊതുമരാമത്ത് റോഡില്‍ സ്വകാര്യവ്യക്തി ടാറിങ് കുത്തിപ്പൊളിച്ച് അതിര്‍ത്തിക്കല്ല് സ്ഥാപിച്ച നടപടിയിൽ പ്രതിഷേധം. ഏറെ പ്രതിഷേധത്തിനും കാത്തിരിപ്പിനുമൊടുവിലാണ് അത്താണി-എളവൂര്‍ റോഡ് പുനർനിര്‍മാണം ആരംഭിച്ചത്. നിര്‍മാണം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് മള്ളുശ്ശേരിയില്‍ റോഡരികില്‍ താമസിക്കുന്ന വ്യക്തി ടാറിങ് കുത്തിപ്പൊളിക്കുകയും നടുറോഡിൽ എട്ട് അതിര്‍ത്തിക്കല്ല് സ്ഥാപിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നത്. ടാറിങ് തടസ്സപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്ത നടപടിയാണെന്നാണ് ആരോപണം. ഗതാഗത തടസ്സത്തിനും അപകടത്തിനും ഇടയാക്കുന്ന നടപടിയിൽ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ സ്ഥാപിച്ച കല്ലുകള്‍ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി.ഒ. മാര്‍ട്ടിന്‍, പാറക്കടവ് ഗ്രാമപഞ്ചായത്ത് അംഗവും രാജപാത സംരക്ഷണസമിതി ചെയര്‍മാനുമായ പൗലോസ് കല്ലറക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പിഴുതെറിയുകയായിരുന്നു. സംഭവമറിഞ്ഞ് ചെങ്ങമനാട് പൊലീസും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലത്തെത്തുകയും നടുറോഡില്‍ കല്ലുകള്‍ സ്ഥാപിച്ച വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. EA ANKA 01 STONE അത്താണി-എളവൂര്‍ പൊതുമരാമത്ത് റോഡിലെ മള്ളുശ്ശേരി ഭാഗത്ത് സ്വകാര്യവ്യക്തി നടുറോഡില്‍ സ്ഥാപിച്ച കല്ലുകള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിഴുതെടുത്തപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.