ഐ.എസ്​.എം കാമ്പയിൻ സമാപനം മലപ്പുറത്ത്​

മലപ്പുറം: ഐ.എസ്​.എം സംഘടിപ്പിച്ച സംസ്ഥാന കാമ്പയിൻ സമാപന സമ്മേളനം മലപ്പുറത്ത്‌ സംഘടിപ്പിക്കാൻ മുജാഹിദ് സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. 'ഇസ്‌ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം' വിഷയത്തിലാണ് മൂന്നുമാസം നീണ്ട പ്രചാരണം സംഘടിപ്പിച്ചത്. മേയ്​ 22ന് വൈകീട്ട്​ നാലിനാണ്​ പരിപാടി. മലപ്പുറം കുന്നുമ്മൽ സലഫി സെന്‍ററിൽ നടന്ന സമ്മേളനപ്രഖ്യാപന കൺവെൻഷൻ കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി ഉദ്ഘാടനം ചെയ്തു. ഫാഷിസത്തെ നേരിടേണ്ടത് തീവ്രവാദംകൊണ്ടല്ലെന്ന് മുഹമ്മദ്‌ മദനി പറഞ്ഞു. പാലക്കാട്ട് ഉണ്ടായ കൊലപാതകങ്ങൾ മാപ്പർഹിക്കാത്ത കുറ്റമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയർമാൻ അബ്ദുൽ റസാഖ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. കെ.എൻ.എം ട്രഷറർ നൂർമുഹമ്മദ് നൂർഷ സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ്​ ശരീഫ് മേലേതിൽ, കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, അബ്ദുല്ല ഹാജി ചെങ്ങര, ഡോ. പി.പി. മുഹമ്മദ്‌, എൻ. കുഞ്ഞിപ്പ മാസ്റ്റർ, അബ്ദുല്ല സ്വലാഹി, ഹാഷിം ഹാജി, ഐ.എസ്.എം ജനറൽ സെക്രട്ടറി പി.കെ. ജംഷീർ ഫാ‌റൂഖി, വൈസ് പ്രസിഡന്‍റ്​ നിസാര്‍ ഒളവണ്ണ, ഷബീർ കൊടിയത്തൂർ, ഇ.കെ. ബരീർ അസ്‌ലം, ജംഷിദ് ഇരിവേറ്റി, സൈത് മുഹമ്മദ്‌ കുരുവട്ടൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ: mpg ism: ഐ.എസ്​.എം സംസ്ഥാന കാമ്പയിൻ സമാപന സമ്മേളന പ്രഖ്യാപന കൺവെൻഷൻ കെ.എൻ.എം ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.