കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം എം.കെ. അഷ്റഫിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച എറണാകുളത്തെ ഇ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30ന് ഹൈകോടതി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്യും. 'കേന്ദ്ര ഏജൻസികൾ ആർ.എസ്.എസ് ആകരുത്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച്. ഫാഷിസ്റ്റ് ഭരണകൂടം പോപുലര്‍ ഫ്രണ്ടിനെതിരെ നിരന്തരം നടത്തുന്ന വേട്ടയുടെ ഭാഗമാണ് അഷ്റഫിന്‍റെ അറസ്റ്റെന്ന് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നാലുവര്‍ഷം മുമ്പ് സംഘടനക്കെതിരെ കേസ് എടുത്തെങ്കിലും ഇ.ഡി ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.