റിലീഫ് വിതരണവും ഇഫ്താർ സംഗമവും

മട്ടാഞ്ചേരി: ശിഹാബ് തങ്ങൾ റിലീഫ് സെൽ ഏഴാം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പലണ്ടിമുക്ക് ശാദിമഹലിൽ റിലീഫ് വിതരണവും സൗഹൃദ ഇഫ്താർ സംഗമവും നടത്തി. മുസ്​ലിം ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ ഷംസു യാക്കൂബ് സേട്ട് അധ്യക്ഷത വഹിച്ചു. പി.എസ്. ആഷിക്, എ.എച്ച്​. നിയാസ്, ഇസ്മായിൽ, സലീം ഷുക്കൂർ, എ.ബി. ഹംസക്കുട്ടി, എച്ച്​. അബ്ദുൽ ജബ്ബാർ, യൂനുസ് കൊച്ചങ്ങാടി, റഷീദ് കായിക്കര, വി.എ. ഉമ്മർകുട്ടി, എ.എ. ഷമീർ, എ. നിസാർ, എച്ച്​. സൈനുദ്ദീൻ, മുഹമ്മദ്‌ പി.ആർ. റിൻഷാദ് എന്നിവർ സംസാരിച്ചു. ഫർഹാൻ മൗലവി റമദാൻ സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.