വാനിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

അരൂര്‍: ചെമ്മീന്‍ വിൽപനക്ക്​ പോവുകയായിരുന്ന മത്സ്യത്തൊഴിലാളി ടെമ്പോ ട്രാവലറിടിച്ച് മരിച്ചു. അരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ചക്കന്തറ രാമചന്ദ്രനാണ്​ (69) മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയില്‍ അരൂര്‍ അമ്പലം ജങ്​ഷന്​ സമീപത്തായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇ​ദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അരൂര്‍ പൊലീസ് കേസെടുത്തു. ----- ചിത്രം രാമചന്ദ്രൻ : 69

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.