സ്വാതിതിരുനാൾ ജന്മദിനാഘോഷം

ആലുവ: ടാസും തപസ്യ കലാ സാഹിത്യവേദിയും ചേർന്ന് സംഘടിപ്പിച്ചു. നർത്തകൻ അബ്ബാദ് രാം മോഹൻ ഉദ്ഘാടനം ചെയ്തു. ടാസ് പ്രസിഡൻറ് എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. കവി ഐ.എസ്. കുണ്ടൂർ, കെ.വി. രാജീവ്, സി.എൻ.കെ. മാരാർ, യു.രാജേഷ് കുമാർ, സുദീപ് മോഹനൻ എന്നിവർ സംസാരിച്ചു. സംഗീത നാടക പുരസ്കാര ജേതാക്കളായ ബാബു പള്ളാശ്ശേരി, കൊച്ചിൻ അസൈനാർ, വയലിനിസ്റ്റ് പ്രിയദത്ത, നർത്തകി ജംഷീന ജമാൽ എന്നിവരെ പുരസ്കാരം നൽകി അനുമോദിച്ചു. സ്വാതിതിരുനാൾ കൃതികളുടെ സംഗീതാവിഷ്കാരവും നൃത്തോത്സവവും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.