വരാപ്പുഴയിലെ തോടുകൾ ശുചീകരിക്കുന്നു

വരാപ്പുഴ: ഓപറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളിലെ എക്കലും ചളിയും നീക്കംചെയ്യുന്ന പ്രവൃത്തികൾ വരാപ്പുഴ പഞ്ചായത്തിൽ ആരംഭിച്ചു. ചെട്ടിഭാഗം തോടിന്റെ ശുചീകരണം പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് നടപടികൾ. എക്സ്കവേറ്ററുകൾ ഉപയോഗിച്ചാണ് ശുചീകരണം. രണ്ടര കിലോമീറ്ററാണ് തോടിന്റെ നീളം. പഞ്ചായത്തിലെ 16 വാർഡുകളിലെയും വലിയ തോടുകളിലെ നവീകരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. വൈസ് പ്രസിഡൻറ് ടി.പി. പോളി, ബ്ലോക്ക് പഞ്ചായത്ത് മെംബർ റാണി മത്തായി, സ്ഥിരം സമിതി അധ്യക്ഷരായ ജാൻസി ടോമി, അമ്പിളി സജീവൻ, അംഗങ്ങളായ മിനി ബോബൻ, സ്മിത സുനിൽ, എൻ.എസ്. സ്വരൂപ്, ബെർളിൻ പാവനത്തറ, സെക്രട്ടറി ബീഗം സൈന, കുടുംബശ്രീ എ.ഡി.എസ് പ്രസിഡൻറ് എലിസബത്ത് ഫ്രാൻസിസ്, ജലസേചന വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ജി. പ്രവീൺലാൽ, എക്സിക്യൂട്ടിവ് എൻജിനീയർ ടി.ആർ. കിരൺ, ഓവർസിയർ പി.എ. രാജീവ് എന്നിവർ സംസാരിച്ചു. പടം EA PVR operation vahini 3 വരാപ്പുഴയിലെ തോടുകളുടെ ശുചീകരണം പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.