വെൽഫെയർ പാർട്ടി ഭൂമി വിതരണം ഇന്ന്

പറവൂർ: വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ ദശവാർഷിക പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും ഭൂസമര പോരാളികൾക്കുള്ള ഭൂമി വിതരണവും തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം നിർവഹിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂരഹിതരായ 16 പേർക്കാണ് ചേന്ദമംഗലം പഞ്ചായത്തിൽ മൂന്നുസെന്‍റ്​ ഭൂമി സൗജന്യമായി നൽകുന്നതെന്ന് ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് പറവൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി നേതാക്കളായ ഇ.സി. ആയിശ, സജീദ് ഖാലിദ്, കെ.എം. ഷഫ്രറിൻ, സമദ് നെടുമ്പാശ്ശേരി, പ്രേമ ജി. പിഷാരടി, അസൂറ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.