ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

മല്ലപ്പള്ളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്ര വടക്കേടത്ത് വീട്ടിൽ സതീഷിന്‍റെയും ഉഷയുടെയും മകൻ വി.എസ്. സനൂപാണ്​ (21) മരിച്ചത്. കഴിഞ്ഞ ഒന്നിന് രാത്രി ഒമ്പതിന് ചാലാപ്പള്ളി-കോട്ടാങ്ങൽ റോഡിൽ ചുങ്കപ്പാറ സി.എം.എസ് എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം. സനൂപ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിച്ചതിനുശേഷം മതിലിൽ ഇടിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വഞ്ചികപ്പാറ വീട്ടുവളപ്പിൽ. സഹോദരി: സ്നേഹ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.