ട്രേഡ് യൂനിയൻ സമരങ്ങൾ നിയന്ത്രിക്കണം -ഫിക്കി

കൊച്ചി: വൈദ്യുതി ബോർഡിൽ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്തെ വ്യവസായ, വാണിജ്യസമൂഹം ഒറ്റക്കെട്ടായി സമരത്തെ എതിർക്കുന്നതായി ഫിക്കി വാർത്തക്കുറിപ്പിൽ അറിയിച്ചു. അടുത്തിടെയായി, ചില ട്രേഡ് യൂനിയനുകളുടെ അക്രമാസക്തമായ പ്രക്ഷോഭങ്ങൾ മൂലം വ്യാപാര സ്ഥാപനങ്ങൾക്ക് എണ്ണമറ്റ നഷ്ടം സൃഷ്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവ നിയന്ത്രിക്കുകയും ഫലപ്രദമായി കൈകാര്യം ചെയ്യുകയും വേണം. മാർച്ച്​ 28, 29 തീയതികളിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് 4500 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാക്കി. ഇനിയും പണിമുടക്കുകൾ താങ്ങാവുന്ന സാഹചര്യത്തിലല്ല കേരളത്തിലെ വാണിജ്യ, വ്യവസായ സംരംഭങ്ങളെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർ ദീപക് എൽ. അസ്വാനി, കോ ചെയർ ഡോ. എം.ഐ. സഹദുല്ല എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.