പിക്അപ്​ വാൻ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിക്അപ്​ വാൻ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു ‍‍‍‍‍‍പെരുമ്പാവൂർ: ‍‍ചക്ക കയറ്റാൻ പോയ പിക്​അപ്​ വാൻ എം.സി റോഡിലെ മലമുറിയിൽവെച്ച് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. മലയിടംതുരുത്ത് മണ്ണൂപറമ്പിൽ വീട്ടിൽ അലിയാരുടെ മകൻ ഷിഹാബാണ് (32) മരിച്ചത്. പിക്​അപ്​ വാനിലുണ്ടായിരുന്ന രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച ആറിനായിരുന്നു അപകടം. പിക്അപ്​ വാൻ ഓടിച്ചിരുന്നത് ഷിഹാബാണ്. ചക്ക കയറ്റാൻ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പ്രദേശവാസികൾ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിഹാബ് മരിച്ചു. മാതാവ്: റാബിയ. സഹോദരങ്ങൾ: സിറാജ്, ഷിബിന. ekd shihab 32 pbvr 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.