ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

അടൂർ: സ്കൂട്ടറിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. പറക്കോട് സെന്‍റ്​ പീറ്റേഴ്സ് ആൻഡ്​ സെന്‍റ്​ പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന ശുശ്രൂഷകൻ കോട്ടമുകൾ അറുകാലിക്കൽ പടിഞ്ഞാറ് മുതിരപറമ്പിൽ ബാബു ജോണാണ്​ (68) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.45ന് പറക്കോട് -വടക്കടത്തുകാവ് റോഡിൽ പൂഴിക്കാട്ട് പടിയിലായിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീട്ടിലേക്ക് പാൽ വാങ്ങാൻ പോകുന്ന വഴിക്കായിരുന്നു അപകടം. ഭാര്യ: സൂസമ്മ ബാബു (അംഗൻവാടി അധ്യാപിക). മക്കൾ: സോണി, റാണി (സൗദി അറേബ്യ). മരുമക്കൾ: സിബി, വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൊതുദർശനം കഴിഞ്ഞ് ഉച്ചക്ക് 12ന് നടക്കും. PTD Babu John 68 ADR ബാബു ജോൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.