കൊച്ചി: വൈദ്യുതി മേഖലയെ അവശ്യസേവനമായി പ്രഖ്യാപിക്കണമെന്നും ഉദ്യോഗസ്ഥരുടെ സമരം നിരോധിക്കണമെന്നുമാവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. നിയമവിരുദ്ധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്നത് തടയണമെന്നും ഡയസ്നോൺ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസാണ് ഹരജി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച സമരം കെ.എസ്.ഇ.ബിയുടെ സേവനങ്ങൾ തടസ്സപ്പെടുത്താനിടയാക്കും. സമരത്തിന് നേതൃത്വം നൽകുന്ന ഭരണകക്ഷി അനുകൂല സംഘടനയുടെ നേതാവ് മുമ്പ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്നുവെന്നും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഹരജിയിൽ പറയുന്നു. 'വർക്ക് ഫ്രം ഹോം' സംവിധാനത്തിൽ ജോലി ചെയ്യുന്ന എൻജിനീയറായ തനിക്ക് യഥാസമയം ജോലി പൂർത്തിയാക്കാൻ തടസ്സമില്ലാതെ വൈദ്യുതി കിട്ടേണ്ടത് ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. ഹരജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനക്കെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.