കൊച്ചി: സെർവർ തകരാറിനെത്തുടർന്ന് സപ്ലൈകോയുടെ സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകളിൽ ബില്ലിങ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ മുതലാണ് സംഭവം. എറണാകുളം ഗാന്ധി നഗറിലെ സപ്ലൈകോയുടെ ഹെഡ് ഓഫിസിൽ ബില്ലിങ് സംബന്ധമായ സെർവർ പണിമുടക്കുകയായിരുന്നു. ഇതേതുടർന്ന് രാവിലെ മുതൽ സംസ്ഥാനത്തെ 1600ഓളം വരുന്ന ഔട്ട്‌ലെറ്റുകളിൽ ബില്ലിങ് സംവിധാനം പ്രവർത്തനരഹിതമായി. വിവിധ ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങി ബിൽ ചെയ്യാനായി കാഷ് കൗണ്ടറിന് മുന്നിൽ ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ചിലർ സാധനങ്ങൾ വാങ്ങാതെ മടങ്ങുകയും ചെയ്തു. ഉച്ചക്ക് ഒന്നരയോടെയാണ് സാങ്കേതിക വിദഗ്ധർ ബില്ലിങ് സെർവറിലെ തകരാർ പരിഹരിച്ചത്. നേരത്തേയും സമാന തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, മറ്റു പ്രവർത്തനങ്ങൾ ഒന്നും തടസ്സപ്പെട്ടിട്ടില്ലെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് സപ്ലൈകോയുടെ വിഷു, ഈസ്റ്റർ, റമദാൻ ഫെയറുകൾക്ക് തുടക്കമായത്. തിരുവനന്തപുരത്തായിരുന്നു ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.