കേസരി ബാലകൃഷ്ണപിള്ള ജന്മവാർഷികം

പറവൂർ: കേസരി എ. ബാലകൃഷ്ണപിള്ളയുടെ 133ാം ജന്മവാർഷികം ചൊവ്വാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് നാലിന് മാടവനപറമ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം 'മനുഷ്യനാകണം' എന്ന കേസരിയുടെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന സന്ദേശവുമായി തെയ്യം, കാവടി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സ്മൃതിയാത്ര തുടങ്ങും. സമ്മേളനവേദിയായ സെൻട്രൽ ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനം കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എസ്. ശർമ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. 'യുദ്ധവും സമാധാനവും' വിഷയത്തിൽ സംസ്ഥാന പ്ലാനിങ്​ ബോർഡ്​ അംഗം സന്തോഷ് ജോർജ് കുളങ്ങര പ്രഭാഷണം നടത്തും. കേസരി സ്മാരക ട്രസ്റ്റ് ഭാരവാഹി എസ്.പി. നായരെ മംഗളപത്രം നൽകി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിപ്പി പള്ളിപ്പുറം ആദരിക്കും. കവി കെടാമംഗലം പപ്പുക്കുട്ടിയുടെ കവിതകളുടെ സംഗീതാലാപനം, കേസരിയുടെ ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടക്കുമെന്ന് സെക്രട്ടറി പൂയപ്പിള്ളി തങ്കപ്പൻ, ഭാരവാഹികളായ ഡോ. സുനിൽ പി. ഇളയിടം, സിപ്പി പള്ളിപ്പുറം, സി.എ. രാജീവ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.