ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് സസ്​പെൻഡ് ചെയ്തു

കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച് മർദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയിൽനിന്ന് സസ്​പെൻഡ് ചെയ്തു. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കൂടിയായിരുന്നു. എളമക്കര ജവാന്‍ ക്രോസ് റോഡില്‍ കോസ്മിക് ഇന്നവേഷന്‍സ് എന്ന സ്ഥാപനം നടത്തുന്ന കാസര്‍കോട്​ ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്നാണ് കേസ്. കൃഷ്ണമണിയുടെ പരാതിയിലാണ് അറസ്റ്റ്. ടിബിനെ കൂടാതെ കാസർകോട്​ കാഞ്ഞങ്ങാട് സ്വദേശി ഫിയാസ്, തമ്മനം സ്വദേശി ഷമീര്‍ എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.