‍‍‍‍‍‍റോഡിലെ കുഴി വില്ലനായി ബൈക്ക് കനാലിലേക്ക്​ മറിഞ്ഞ് എസ്.ഐ മരിച്ചു

ekd Raju Jacob 52 pbvr 1 പെരുമ്പാവൂർ: റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചു. കുറുപ്പംപടി മൂത്തേടൻ വീട്ടിൽ രാജു ജേക്കബാണ്​ (52)​ മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിക്ക് പോകുംവഴി കിഴക്കേ ഐമുറിയിൽ ഞായറാഴ്ച രാവിലെ ആറിനാണ് അപകടം. ടാറിങ് ഇളകിയ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് തെറിച്ചുവീണ്​ തലക്ക്​ ഗുരുതര പരിക്കേറ്റു. നാട്ടുകാർ രാജുവിനെ കരക്കെത്തിച്ച് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്ക്​ കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കനാലിൽ വെള്ളമില്ലായിരുന്നു. ​ഹെൽമറ്റ്​ ധരിച്ചിരുന്നെങ്കിലും തലക്ക്​ പിന്നിൽ പരിക്കേറ്റു. പിതാവ്: പരേതനായ ജേക്കബ്. മാതാവ്: അന്നമ്മ. ഭാര്യ: ബിജി. മക്കൾ: അൽന, അജിൽ. തിങ്കളാഴ്ച രാവിലെ 8.30ന് ട്രാഫിക് സ്റ്റേഷനിൽ പൊതു ദർശനത്തിനു​വെക്കുന്ന മൃതദേഹം ഉച്ചക്ക് 11.30ന് കുറുപ്പംപടി മർത്തമറിയം കത്തീഡ്രൽ യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.