മാളിൽ വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

കളമശ്ശേരി: വിനോദയാത്രയുടെ ഭാഗമായി ഇടപ്പള്ളി ലുലു മാളിലെത്തിയ തമിഴ്നാട് സ്വദേശിനിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ച യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ വീട്ടിൽ ധനേഷിനെയാണ് (44) അറസ്റ്റ് ചെയ്തത്. വിനോദയാത്രക്ക്​ കേരളത്തിൽ പലയിടത്തും സന്ദർശിച്ചശേഷം വെള്ളിയാഴ്ച വൈകീട്ടാണ് ഊട്ടിയിൽ പ്ലസ് ടു പഠിക്കുന്ന വിദ്യാർഥിനിയും സംഘവും ഇടപ്പള്ളി ലുലു മാളിൽ എത്തിയത്. ഈ സമയം 'കെ.ജി.എഫ്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടനായ യാഷ് ലുലുവിൽ എത്തിയിരുന്നു. ഈ തിരക്കിനിടെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടി ബഹളം വെക്കുകയും തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ് നടത്തുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. EC KALA 1 POLICE DANASH ധനേഷ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.