കാൽപന്ത് കളി പരിശീലന ക്യാമ്പ് തുടങ്ങി

ഫോർട്ട്​കൊച്ചി: വെളി ലയൺസ് ക്ലബ് ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. വെളി ഫിഫ മൈതാനിയിൽ ആരംഭിച്ച ക്യാമ്പ് കേരള ടീം പരിശീലകൻ ടി.എ. ജാഫർ ഉദ്ഘാടനം ചെയ്തു. ദേശീയ ഫുട്ബാൾ താരങ്ങളായ പി.പി. തോബിയാസ്, കെ.എ. ആൻസൻ, കൗൺസിലറും മുൻ എം.ജി യൂനിവേഴ്സിറ്റി താരവുമായ ബെന്നി ഫെർണാണ്ടസ്, വി.എ. സേവ്യർ, പി.സി. സേവ്യർ, പീലി ജോസഫ്, വെളി ലയൺസ് ക്ലബ് പ്രസിഡന്‍റ്​ വി.ജെ. ആൻസി എന്നിവർ സംസാരിച്ചു. ഇരുനൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ചിത്രം. അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് ടി.എ. ജാഫർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.