യന്ത്രവത്​കൃത കയർ റാട്ട് യൂനിറ്റ് ഉദ്ഘാടനം ചെയ്തു

പറവൂർ: വാവക്കാട് കയർ വ്യവസായസംഘത്തിൽ പരിശീലനം പൂർത്തീകരിച്ച യന്ത്രവത്​കൃത കയർ റാട്ട് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറി‍ൻെറ രണ്ടാം കയർ പുനഃസംഘടന പദ്ധതി പ്രകാരം എൻ.സി.ആർ.എം.ഐയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. പറവൂർ അസിസ്റ്റന്‍റ്​ രജിസ്ട്രാർ അനു ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്‍റ്​ കെ.എൻ. സതീശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എ.കെ. തമ്പി, സെക്രട്ടറി സിനി ലിജോ, കെ.എം. അംബ്രോസ്, ടി.എ. മോഹനൻ, കയർ ഇൻസ്​പെക്ടർ സാബു എന്നിവർ സംസാരിച്ചു. സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു പറവൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച ഫുട്ബാൾ-ക്രിക്കറ്റ് കളികളുടെ സമ്മർ കോച്ചിങ് ക്യാമ്പ്‌ ആരംഭിക്കും. ഏഴുമുതൽ 16 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ മൊയ്തീൻ നൈന ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.