പറവൂർ: ചേന്ദമംഗലം പഞ്ചായത്തിൻെറ നേതൃത്വത്തിൽ വിഷുവിൻെറ വരവറിയിച്ച് നടക്കുന്ന മുസ്രിസ് മാറ്റച്ചന്തക്കുള്ള ഒരുക്കം പൂർത്തിയായതായി പ്രസിഡന്‍റ് ദിവ്യ ഉണ്ണികൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് ഭരണിമുക്കിൽനിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മാറ്റച്ചന്തയുടെ വേദിയായ പാലിയം സ്കൂൾ മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. ചൊവ്വാഴ്ച വൈകീട്ട് 5.30ന് നടക്കുന്ന വനിത സമ്മേളനം മീറ്റ് പ്രൊഡക്ഷൻ ഓഫ് ഇന്ത്യ ചെയർപേഴ്സൻ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പാലിയം സ്കൂൾ മൈതാനിയിലെ മാറ്റപ്പാടത്ത് നടക്കുന്ന മാറ്റച്ചന്തയിൽ ഇരുനൂറോളം സ്റ്റാളുകൾ ഉണ്ടാകും. 36 സ്റ്റാൾ ഓലകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മൺകലങ്ങളും കൈത്തറി ഉൽപന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാമായി വിവിധ ഭാഗങ്ങളിൽനിന്ന് കച്ചവടക്കാർ ഈ ദിവസങ്ങളിൽ ഇവിടെയെത്തും. മാറ്റച്ചന്തയുടെ മറ്റൊരു ആകർഷണം മകുടമെന്ന കളിപ്പാട്ടമാണ്. ചിരട്ടയും തുകലും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തവിഭവങ്ങളാൽ നിർമിക്കുന്ന മകുടം മാറ്റച്ചന്തയിൽ മാത്രമേ ലഭിക്കൂ. കോവിഡ്മൂലം രണ്ടുവർഷമായി വിഷു മാറ്റച്ചന്ത നടത്താൻ കഴിഞ്ഞിരുന്നില്ല. വൈസ് പ്രസിഡന്‍റ് ബെന്നി ജോസഫ്, സംഘാടകസമിതി കൺവീനർ പി.കെ. സെയ്തു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷിപ്പി സെബാസ്റ്റ്യൻ, പ്രേംജി, ഷൈബി തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.