പൊക്കാളി കൃഷി സമയബന്ധിതമായി തുടങ്ങണം -കെ.എസ്.കെ.ടി.യു

പറവൂർ: ഏഴിക്കര ചെമ്മീൻ കെട്ടുകളുടെ പ്രവർത്തനം ഏപ്രിൽ 14നകം അവസാനിപ്പിച്ച് പൊക്കാളി കൃഷി സമയബന്ധിതമായി തുടങ്ങാനാകണമെന്ന സർക്കാർ തീരുമാനം നടപ്പാക്കണമെന്ന് കെ.എസ്.കെ.ടി.യു ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുയർത്തി ഏഴിക്കരയിൽ നടന്ന ശ്രദ്ധ ക്ഷണിക്കൽ സദസ്സ്​ സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്‍റ്​ എ.കെ. രഘു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബി. മനോജ്, ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷ്, കെ.കെ. ശാന്ത, എൻ.എസ്. മനോജ്, കെ.കെ. പ്രകാശൻ, എം.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ചിത്രം EA PVR pokkali 7 കെ.എസ്.കെ.ടി.യു ഏഴിക്കരയിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സദസ്സ്​ സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.