സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പറവൂർ: ജമാഅത്തെ ഇസ്​ലാമി പറവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം സ്നേഹസംഗമ വേദിയായി. മന്നം ഇസ്​ലാമിക് സ്കൂളിൽ നടന്ന സംഗമത്തിൽ ഇസ്മാഈൽ കങ്ങരപ്പടി സന്ദേശം നൽകി. ഏരിയ പ്രസിഡൻറ് കെ.കെ. അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ഡെന്നി തോമസ്, ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, കോട്ടുവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് മെംബർ സുമയ്യ അൻസാർ, ചിറ്റാറ്റുകര പഞ്ചായത്ത് മെംബർമാരായ പി.എ. ഷംസുദ്ദീൻ, എ.എം. പവിത്രൻ, ശരത് ദിനേശ് സിം, ശ്രീകല എന്നിവർ സംസാരിച്ചു. മുൻ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ രമ ശിവശങ്കരൻ, റെസിഡന്‍റ്​സ് അസോസിയേഷൻ താലൂക്ക് മുൻ സെക്രട്ടറി ജോർജ്‌ വർക്കി എന്നിവരും സംബന്ധിച്ചു. ആയിഷ ഫർസാന പ്രാർഥനയും ജനറൽ കൺവീനർ വി.കെ. അബ്ദുൽജബ്ബാർ സ്വാഗതവും ഏരിയ സെക്രട്ടറി എ.പി. അലി നന്ദിയും പറഞ്ഞു. പടം EA PVR souhrida efthar 6 ജമാഅത്തെ ഇസ്​ലാമി പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ ഇസ്മാഈൽ കങ്ങരപ്പടി മുഖ്യപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.