കോലഞ്ചേരി: പുരാതനമായ കടമറ്റം സെന്‍റ് ജോര്‍ജ് പള്ളിയില്‍ നടക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെയല്ലെങ്കിൽ നിര്‍ത്തിവെക്കാന്‍ ഹൈകോടതി നിർദേശിച്ചു. ഇടവകാംഗങ്ങളായ ജോര്‍ജ് കെ. ജോണ്‍ കാരിക്കോട്ടില്‍, കെ.പി. സ്‌കറിയ കിഴക്കുംതോട്ടത്തില്‍, ടി.ജെ. ബാബു തൊട്ടിയില്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എന്‍. നാഗരേഷിൻെറ ഇടക്കാല ഉത്തരവ്. ഹരജിയില്‍ ചീഫ് സെക്രട്ടറി, പുരാവസ്തു വകുപ്പ് സെക്രട്ടറി, പുരാവസ്തു വകുപ്പ്, ജില്ല കലക്ടര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ എന്നിവര്‍ക്ക് നോട്ടീസയക്കാനും ഉത്തരവിട്ടു. സംരക്ഷിത സ്മാരകമായ കടമറ്റം പള്ളിയുടെ പഴമ നഷ്ടപ്പെടുത്തിക്കൊണ്ട് ഏകപക്ഷീയമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നാണ് യാക്കോബായ വിഭാഗത്തിൻെറയും ഹരജിക്കാരുടെയും ആക്ഷേപം. പുരാവസ്തു വകുപ്പിന് കീഴിലെ കടമറ്റം പള്ളി വകുപ്പ് അധികാരികളുടെ ഒരുവിധ അനുമതിയും ഇല്ലാതെയാണ് പുനര്‍നിര്‍മിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 2017ലെ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.