യു.ഡി.എഫ് സത്യഗ്രഹം

കോതമംഗലം: നിയോജക മണ്ഡലത്തിലെ സ്വപ്ന പദ്ധതികളായ രാജ്യാന്തര സ്റ്റേഡിയവും തങ്കളം-കാക്കനാട് നാലുവരിപ്പാതയും ഉള്‍പ്പെടെയുള്ളവ ആന്‍റണി ജോണ്‍ എം.എല്‍.എ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ്​സ്റ്റാന്‍ഡില്‍ നടത്തിയ സത്യഗ്രഹം ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.യു. കുരുവിള അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ടി. പൗലോസ്, എ.സി. രാജശേഖരന്‍, എ.പി. എല്‍ദോസ്, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, ജോമി തെക്കേക്കര, റോയി കെ. പോള്‍, ജെസി സാജു, ജോര്‍ജ് വർഗീസ്, സണ്ണി വേളൂക്കര, റോയി സ്‌കറിയ, പി.എ. പാദുഷ, ഷിബു കുര്യാക്കോസ്, സിജു എബ്രാഹം, ടി.എ. അമീന്‍, എല്‍ദോസ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. EM KMGM 1 UDF യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ്​സ്റ്റാന്‍ഡില്‍ നടത്തിയ സത്യഗ്രഹം യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.