നമ്പേലിക്കുന്ന് സര്‍ക്കാര്‍ ഭൂമിയില്‍ മണ്ണെടുപ്പ് വ്യാപകം

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ച നമ്പേലിക്കുന്നിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത മണ്ണ് ഖനനം വ്യാപകമെന്ന് പരാതി. ഓടക്കാലി-കല്ലില്‍ റോഡിനുചേര്‍ന്ന് നമ്പേലി ഇറക്കത്തിന്​ സമീപത്താണ് വന്‍കിട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഖനനം നടക്കുന്നത്. രാപ്പകലില്ലാതെ കുന്നിടിച്ച് വലിയ ലോറികളില്‍ മണ്ണും പാറക്കല്ലുകളും കടത്തുകയാണ്. മണ്ണുലോറികള്‍ തലങ്ങും വിലങ്ങും പായുമ്പോഴും അധികൃതർ നടപടി എടുക്കുന്നില്ല. മലയിടിക്കല്‍ പ്രക്രിയക്ക് റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. മേലധികാരികള്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നിരോധനോത്തരവുകള്‍ നല്‍കാന്‍ അധികൃതര്‍ തയാറാകാത്തത് ഇതിന് തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഖനനം നടക്കുന്നത് പഴയ സര്‍വേ നമ്പര്‍ 161/ 1എ ഉള്‍പ്പെടുന്ന വസ്തുക്കള്‍ സെറ്റില്‍മെന്റ് രജിസ്റ്റര്‍, റീസര്‍വേ സ്‌കെച്ച് എന്നിവ പ്രകാരം സര്‍ക്കാര്‍ ഭൂമിയാണ്. ഇവിടെ അരിക്കമ്പനി സ്ഥാപിക്കുന്നതിനെതിരെ 108 പേർ നൽകിയ ഭീമഹരജി വിവിധ വകുപ്പുകളില്‍ അന്വേഷണഘട്ടത്തിലാണ്. മുഖ്യമന്ത്രി, തദ്ദേശ-വ്യവസായ മന്ത്രിമാര്‍, സംസ്ഥാന വിജിലന്‍സ്, കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടെ 23 വകുപ്പിലേക്ക് അയച്ച ഭീമഹരജിക്കൊപ്പം കമ്പനി നികത്തിയെടുക്കുന്ന പ്രദേശം നിലമാണെന്ന്​ തെളിയിക്കുന്ന നിരവധി അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. അനധികൃത നിലം നികത്തുമായി ബന്ധപ്പെട്ട് 156/13, 156/2, 156/32, 157/52, 156/32 വസ്തുക്കളില്‍ സർവേ നടത്തി നിലം കണ്ടെത്തണമെന്ന് തഹസില്‍ദാര്‍ താലൂക്ക് സര്‍വേയര്‍ക്ക് നല്‍കിയ രേഖകളില്‍ വ്യക്തമാക്കുന്നു. ഈ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ വകുപ്പുതല അന്വേഷണഘട്ടത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുറമ്പോക്കുഭൂമിയില്‍ അനധികൃത മണ്ണുഖനനം നടക്കുന്നത്. em pbvr 1 Manneduppu അശമന്നൂര്‍ പഞ്ചായത്തിലെ നമ്പേലി പുറമ്പോക്കുഭൂമിയില്‍ നടക്കുന്ന അനധികൃത മണ്ണുഖനനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.