റോഡ് കൈയേറിയുള്ള നിർമാണം തടഞ്ഞു

മൂവാറ്റുപുഴ: റോഡ് കൈയേറി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. പായിപ്ര പഞ്ചായത്ത് 21ാം വാർഡിൽ എല്ലു​പൊടിക്കമ്പനി-വിളക്ക് മറ്റം റോഡിനരികിലെ അനധികൃത നിർമാണമാണ് തടഞ്ഞത്. കരിങ്കൽകെട്ട് പൊളിച്ച് പഞ്ചായത്ത് റോഡിലേക്കിറക്കി കെട്ടുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ തടയുകയായിരുന്നു. ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരുമെത്തി സ്ഥലം പരിശോധിച്ച് നിർത്തിവെപ്പിച്ചു. പഞ്ചായത്ത് സ്റ്റോപ് മെമോ സ്ഥലം ഉടമക്ക് നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.