പെട്രോ കെമിക്കൽ പാർക്കിന്‍റെ നിർമാണം നാളെ ആരംഭിക്കും

പള്ളിക്കര: പെട്രോ കെമിക്കൽ രംഗത്ത് കേരളത്തി‍ൻെറ കുതിപ്പ് സാധ്യമാക്കുന്ന 1200 കോടി രൂപയുടെ പെട്രോ കെമിക്കൽ പാർക്കി‍ൻെറ നിർമാണം തിങ്കളാഴ്ച ആരംഭിക്കും. പദ്ധതിക്കായി 481.79 ഏക്കര്‍ ഭൂമി ഫാക്ടില്‍നിന്ന്​ വാങ്ങുകയും മാസ്റ്റര്‍ പ്ലാനും, ഡി.പി.ആറും തയാറാക്കുകയും ചെയ്തു. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ആങ്കർ ഇൻവെസ്റ്റർ ബി.പി.സി.എൽ ആണ്. പാർക്കിൽ ബി.പി.സി.എല്ലി‍ൻെറ വികസനത്തിനായി 170 ഏക്കര്‍ ഭൂമി കിന്‍ഫ്ര അനുവദിച്ചിട്ടുണ്ട്. പെട്രോ കെമിക്കല്‍ അനുബന്ധ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനായി പ്രസ്തുത പാര്‍ക്കിലെ 35 വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് ഏകദേശം 70 ഏക്കര്‍ ഭൂമിയും അനുവദിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 30 മാസത്തിനുള്ളില്‍ മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കും. 10,000 കോടി രൂപയുടെ നിക്ഷേപവും 11,000 തൊഴിൽ അവസരങ്ങളും ഈ ബൃഹത് പദ്ധതിയിൽനിന്ന് പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.