മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ചെറായി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ . പള്ളിപ്പുറം കോൺവെന്‍റ് വില്ലാർവട്ടത്ത് വിനോദാണ്​ (55) മരിച്ചത്. ശനിയാഴ്ച അഴീക്കോട് ലൈറ്റ് ഹൗസ് ഭാഗത്തെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് അപകടം സംഭവിച്ചത്. മുനമ്പത്തുനിന്ന് വ്യാഴാഴ്ച പുലർച്ച രണ്ടിന് മത്സ്യബന്ധനത്തിനുപോയ 'മർനാത്ത' ബോട്ടിലെ തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.