ചേന്ദമംഗലം മേഖലയിലെ യാത്രക്ലേശം: ഡി.വൈ.എഫ്.ഐ ധർണ നടത്തി

പറവൂർ: ചേന്ദമംഗലം മേഖലയിലെ യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേന്ദമംഗലം മേഖല കമ്മിറ്റി നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ് ധർണ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മേഖല പ്രസിഡന്‍റ്​ സി.എസ്. അജീഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. ലാലൻ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം വി.യു. ശ്രീജിത്ത്, ബ്ലോക്ക് സെക്രട്ടറി ഇ.ബി. സന്തു, പ്രസിഡന്‍റ്​ ബി.എ. സന്ദീപ്, വൈസ് പ്രസിഡന്‍റ്​ പി.ആർ. സജേഷ് കുമാർ, മേഖല സെക്രട്ടറി ആൽഡ്രിൻ കെ. ജോബോയ്, എസ്.എഫ്.ഐ ഏരിയ പ്രസിഡന്‍റ്​ അജയ് ബാബു, മേഘ്ന മുരളി എന്നിവർ സംസാരിച്ചു. ചിത്രം EA PVR chendamangalam 8 ചേന്ദമംഗലത്തെ യാത്രക്ലേശത്തിന് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്. ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ നടത്തിയ സമരം എൽ. ആദർശ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.