ലോറിഡ്രൈവർ കാറിടിച്ച് മരിച്ചു

PTD Moorthy 48 ADR മൂർത്തി -- ചായ കുടിക്കാനിറങ്ങിയ അടൂർ: ചായ കുടിക്കാൻ ബൈപാസ് റോഡരികിൽനിന്ന ലോറി ഡ്രൈവർ കാറിടിച്ച് മരിച്ചു. തമിഴ്നാട് ധർമപുരി കറുത്തംപട്ടി സ്വദേശി മൂർത്തിയാ​ണ്​ (48) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.15നാണ് സംഭവം. നെല്ലിമൂട്ടിൽപടിക്കു സമീപം ബൈപാസ്​ റോഡരികിലെ തട്ടുകടക്കു പുറത്ത് മൂർത്തി ചായ കുടിക്കാൻ നിൽക്കുകയായിരുന്നു. ലോറി സമീപത്തുതന്നെ പാർക്ക് ചെയ്തിരുന്നു. ഈ സമയം കോട്ടയം ഭാഗത്തുനിന്ന്​ വന്ന ഇന്നോവ വാഹനം നിയന്ത്രണംവിട്ട് മൂർത്തിയെ ഇടിച്ചിട്ടു. ഇവിടെ ലോട്ടറിക്കച്ചവടം ചെയ്യുന്ന സ്ത്രീ സമീപത്തെ തോട്ടിലേക്ക് ചാടിയിറങ്ങിയതിനാൽ അപകടത്തിൽപെട്ടില്ല. തട്ടുകടക്കുസമീപമിരുന്ന ബൈക്കിൽ ഇടിച്ചാണ് കാർ നിന്നത്. -----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.