കളമശ്ശേരി: താഴ്ന്നു കിടന്ന കേബിളിൽ തട്ടി വൈദ്യുതി തൂൺ ഒടിഞ്ഞത് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ അടങ്ങിയ സ്കൂൾ ബസും, അധ്യാപികയെയും തടഞ്ഞ് നിർത്തി പിഴ അടപ്പിച്ചതായി ആക്ഷേപം. കങ്ങരപ്പടി കൈലാസ് കോളനിയിൽ ഹോളിക്രോസ് കോൺവെന്‍റ് സ്കൂൾ വിദ്യാർഥികളുമായെത്തിയ ബസിനെയും പ്രധാന അധ്യാപികയെയുമാണ് തടഞ്ഞ് നിർത്തി പിഴ അടപ്പിച്ചതായ ആക്ഷേപം ഉയർന്നിരിക്കുന്നത്. രാവിലെ 8.45 ഓടെയാണ് സംഭവം. കേബിളിൽ ബസ് തട്ടിയതോടെ തൂൺ ഒടിഞ്ഞു. ഉടനെ സ്ഥലത്തെത്തിയ വൈദ്യുതി ബോഡ് അധികൃതർ പിഴയായി 12,800 രൂപ ഒടുക്കിയെ പോകാവൂ എന്ന് പറഞ്ഞ് തടഞ്ഞ് നിർത്തുകയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ഇതിനിടെ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള കുട്ടികളെ ഓട്ടോറിക്ഷയിൽ കയറ്റി സ്കൂളിലേക്കയച്ചു. പിന്നീട് പണം അടച്ച ശേഷമാണ് പോകാൻ അനുവദിച്ചതെന്ന് അധ്യാപിക പറഞ്ഞു. അതേസമയം ഒടിഞ്ഞതായി പറയുന്ന വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, തടഞ്ഞു നിർത്തിയില്ലെന്നും നിയമനടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും വൈദ്യുതിബോർഡ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.