കോസ്റ്റൽ പൊലീസ് മെഡിക്കൽ ക്യാമ്പ് നടത്തി

പള്ളുരുത്തി: ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ചെല്ലാനത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി സംഗീത് ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്​. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് അധ്യക്ഷത വഹിച്ചു. കേരള തീരസുരക്ഷ ഐ.ജി പി. വിജയൻ, ഡി.സി.പി പി.യു. കുര്യാക്കോസ്, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്ര നാഥ്, ചെല്ലാനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനില സെബാസ്റ്റ്യൻ, മുൻ പ്രസിഡന്റ് കെ.ഡി. പ്രസാദ്, ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുനുകുമാർ, എസ്.ഐമാരായ സംഗീത് ജോബ്, കെ.ഇ. ഷാജി, എ.എസ്.ഐ മനോജ്‌ എന്നിവർ പങ്കെടുത്തു. 340 പേർ ക്യാമ്പിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.