ആശ പ്രവർത്തകരെ കോൺഗ്രസ് ആദരിച്ചു

കളമശ്ശേരി: ഏലൂർ നഗരസഭയിലെ ആശ പ്രവർത്തകരെ കോൺഗ്രസ്​ പാർലമെന്ററി പാർട്ടി ആദരിച്ചു. ഏലൂരിൽ നടന്ന ചടങ്ങ് ഡി.സി.സി സെക്രട്ടറി ജോസഫ് ആന്റണി ഉദ്​ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പി.എം. അയ്യൂബ് അധ്യക്ഷത വഹിച്ചു. ആശ പ്രവർത്തകർക്കുള്ള ഉപഹാരങ്ങൾ ഇ.കെ. സേതു കൈമാറി. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ കെ.എം. അമാനുല്ല, ഷൈജ ബെന്നി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഹൻസാർ കുറ്റിമാക്കൽ, അബ്ദുൽ റസാഖ്, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, ബിജി സുബ്രഹ്മണ്യൻ, നസീറ റസാഖ്, മിനി ബെന്നി, എൽഡ ഡിക്രൂസ്, ധന്യഭദ്രൻ, ആർജിത് ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.