കൊച്ചി : തന്റെ ചിന്തകളെയും ദർശനങ്ങളെയും 64 കൃതികളിൽ ആക്കിയ മഹാഗുരുവാണ് ശ്രീ നാരായണഗുരുദേവൻ എന്ന് ആലുവ അദ്വൈതാശ്രമ മഠാധിപതി ധർമചൈതന്യ. സ്നേഹസാഗരം ഒരുക്കിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ചടങ്ങുകൾ കൊച്ചി മേയർ എം.അനിൽകുമാർ നിർവഹിച്ചു. ഓഡിയോ സ്പോൺസർ അലി അധ്യക്ഷത വഹിച്ചു. ഗുരുധർമപ്രചാരണ സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂനിയൻ ചെയർമാൻ കെ.കെ.കർണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, പറവൂർ യൂനിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ, സജിനി വാടയമ്പാടി, ചന്ദ്രലേഖ, അമ്മിണി കർണൻ, രാജിഫ്രാൻസിസ്, പി.കെ വേണുഗോപാൽ, ഷാജി വൈറ്റില എന്നിവർ സംസാരിച്ചു. റിട്ടയേർഡ് ഡി.വൈ.എസ്.പി കെ.എം. സജീവ് രചിച്ച കീർത്തനങ്ങൾക്ക് ജയാനന്ദൻ ചേതന സംഗീത സംവിധാനം നിർവഹിച്ചു. പ്രശസ്തപിന്നണി ഗായിക ചന്ദ്രലേഖ, സുഭാഷ് ചന്ദ്രൻ എന്നിവർ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.