എച്ച്.ഇ.എഫ് എക്സലൻസ് പുരസ്കാരം എം.എം. വിനയചന്ദ്രന്

തൃപ്പൂണിത്തുറ: ഹിന്ദു ഇക്കണോമിക് ഫോറം (എച്ച്.ഇ.എഫ്) തൃപ്പൂണിത്തുറ ചാപ്റ്ററിന്‍റെ ഈ വർഷത്തെ പ്രഫഷനൽ എക്സലൻസ് പുരസ്കാരം 'മാതൃഭൂമി' തൃപ്പൂണിത്തുറ ലേഖകൻ എം.എം. വിനയചന്ദ്രന് സമ്മാനിച്ചു. ഫോറം മുൻ സംസ്ഥാന പ്രസിഡന്‍റ്​ എം.ഡി. ഉണ്ണികൃഷ്ണൻ പൊന്നാടയണിയിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു. തൃപ്പൂണിത്തുറ ചാപ്റ്റർ പ്രസിഡന്‍റ്​ കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ അംഗവും കവിയുമായ വൈക്കം രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. എൽ. ഗോപകുമാർ, ക്യാപ്റ്റൻ ഹരികുമാർ, രമ്യ സതീഷ്, അഭിഷേക് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സുരേഷ് നമ്പ്യാർ (പ്രസി.), ശബരീനാഥ് (സെക്ര.), രാജീവ് (ട്രഷ.), ലൈല സുധീഷ് (വനിത വിഭാഗം പ്രസി.), മാധവ് മേനോൻ (യുവജന വിഭാഗം പ്രസി.) എന്നിവർ ചുമതലയേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.