കൊച്ചി: ബാങ്കിങ് മേഖലയിലെ വനിത ജീവനക്കാർ സംഘടനപ്രവർത്തനത്തിലേക്കും നേതൃപദവിയിലേക്കും കടന്നുവരണമെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. ഈ മാസം 26, 27 തീയതികളിൽ തൃശൂരിൽ നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ബെഫി സംസ്ഥാന വനിതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തൊഴിലിടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകൾക്കെതിരായ ആക്രമണം പെരുകുകയാണ്. ഇതിനെതിരെ വനിതകൾ ശക്തമായി പ്രതികരിക്കണം. സത്യാനന്തര കാലത്ത് വ്യാജപ്രചാരണങ്ങളും വർധിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എൽ. പ്രേമലത അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റി കൺവീനർ എസ്. സുഗന്ധി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, സി.എൻ. പാർവതി, ആർ. മോഹന, കെ.ആർ. സരളബായി എന്നിവർ സംസാരിച്ചു. പഞ്ചമി, രാഗിഷ, നീമ പങ്കജ്, സിമി ആർ, മുരുകലക്ഷ്മി, വിനീത വിനോദ്, സ്വാതി, ശാരിക എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.