സഹകരണ നിയമഭേദഗതി: മന്ത്രി വാസവൻ നിയമവിദഗ്​ധരുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവൻ നിയമവിദഗ്​ധരുമായി കൂടിക്കാഴ്ച നടത്തി. അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന സഹകരണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ചാണ് ശനിയാഴ്ച എറണാകുളം ഗെസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രസർക്കാർ ബാങ്കിങ്​ നിയന്ത്രണ നിയമം ഭേദഗതി ചെയ്തതിന്‍റെകൂടി പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത്. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ, മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേശകൻ കെ.കെ. രവീന്ദ്രനാഥ്, സ്​പെഷൽ ഗവ. പ്ലീഡർമാരായ പി.പി. താജുദ്ദീൻ, ടി.ബി. ഹൂദ് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സഹകരണ രജിസ്ട്രാർ അദീല അബ്ദുല്ല എന്നിവരും വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.