അഞ്ചാംക്ലാസുകാരൻ കനാലിൽ മുങ്ങിമരിച്ചു

‍പെരുമ്പാവൂർ: പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. രായമംഗലം പോണേക്കുടി പി.എസ്. വേണുഗോപാലിന്റെ (എസ്.ഐ, സ്പെഷൽ ബ്രാഞ്ച്, ആലുവ) ഏക മകൻ അശ്വിനാണ്​ (10) മരിച്ചത്. മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. രായമംഗലം മൂരുകാവിന് സമീപം കനാലിൽ ഞായറാഴ്ച വൈകീട്ട് ആറിന് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം താലൂക്ക്​ ആശുപത്രി മോർച്ചറിയിൽ. മാതാവ്: അജിത (അധ്യാപിക, ചെമ്പുച്ചിറ ജി.എൽ.പി.എസ്, കൊടകര). ---- ekd aswin 10 pbvr 1 അശ്വിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.