മൂവാറ്റുപുഴ: പണംവെച്ച് ശീട്ടുകളി നടത്തിവന്ന ഏഴംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുലക്ഷം രൂപയും പിടിച്ചെടുത്തു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കാഞ്ഞിരത്താംതടത്തിൽ സന്തോഷ് (40), ആവോലി ശ്രീനാരായണ ടെമ്പിളിന് സമീപം ചരണയിൽ വീട്ടിൽ ജോൺസൻ (58), ആവോലി വള്ളിക്കട കുട്ടങ്ങൽ വീട്ടിൽ മജു (38), തൊടുപുഴ കാരിക്കോട് ചുടതട്ടുങ്കൽ വീട്ടിൽ കാസിം (40), വണ്ണപ്പുറം ടെമ്പിൾ പോയന്റ് ഭാഗത്ത് വെളിയത്തുപറമ്പിൽ വീട്ടിൽ അജി (50), മാറാടി മണ്ണത്തൂർകവല കായനാട് വീട്ടിൽ പ്രമോദ് (41), മണ്ണത്തൂർ കവല തങ്കശേരിൽ പ്രദീപ് (47) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് മൂവാറ്റുപുഴ വജ്ര ഓഡിറ്റോറിയത്തിന്‍റെ താഴത്തെനിലയിൽ ശീട്ട് കളിച്ചുകൊണ്ടിരുന്ന സംഘത്തെ പിടികൂടിയത്. പലസ്ഥലങ്ങളിൽനിന്നും ശീട്ടുകളിക്കാൻ ആളുകൾ എത്താറുണ്ട്. ലക്ഷങ്ങളുടെ കളിയാണ് ഇവിടെ നടന്നുവന്നിരുന്നത്. എസ്.ഐ എം.കെ. സജീവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.