ഹംസക്കോയയുടെ പുസ്തകങ്ങൾ ലൈബ്രറികൾക്ക്​

പറവൂർ: വായനശീലം സമൂഹത്തിൽനിന്ന്​ അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരൻ വായനക്കാരെത്തേടി ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മുൻ എം.എൽ.എ പി. രാജു അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ പി.എ. ഹംസക്കോയ എഴുതി തൃശൂർ കറന്റ്‌ ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന്​ പുസ്തകങ്ങളുടെയും ഓരോ കോപ്പി പറവൂർ താലൂക്കിലെ 56 ലൈബ്രറികൾക്കും നൽകാൻ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് എഴുപുന്ന ഗോപിനാഥിന് കൈമാറി സംസാരിക്കുകയായിരിന്നു അദ്ദേഹം. പറവൂർ സാംസ്‌ മാളിൽ നടന്ന പരിപാടിയിൽ ആസിഫ് അലി കോമു അധ്യക്ഷത വഹിച്ചു. പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ. രാജു, വി.എ. ഹാരിദ്, പി.എ. ഹംസക്കോയ, കെ.കെ. അബ്ദുല്ല, അലി സംസം, ടി.എസ്. സുരേന്ദ്രൻ, വി.എം. ഷംസു, എ.യു. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.