വിഷുവിപണി കീഴടക്കാൻ 'ചേന്ദാലൂം' ഷർട്ട്

പറവൂർ: വിഷു വിപണി കീഴടക്കാൻ പറവൂർ കൈത്തറി നെയ്ത്ത് സഹകരണ സംഘം 3428 'ചേന്ദാലൂം' റെഡിമെയ്ഡ് ഷർട്ടുകൾ പുറത്തിറക്കി. വൈവിധ്യമാർന്ന നിറങ്ങളിൽ 1100, 1200 വിലകളിൽ ലഭ്യമാകും. മന്ത്രി പി. രാജീവ് വിപണനോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡൻറ് ടി.എസ്. ബേബി അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് റഹ്​മാൻ, എം.എം. നാസർ, എം.എസ്. തമ്പി, എം.ബി. പ്രിയദർശിനി എന്നിവർ സംസാരിച്ചു. സംഘത്തിന്‍റെ എല്ലാ ഷോറൂമുകളിൽനിന്നും 'ചേന്ദാലൂം' ഷർട്ട് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.