ആറ് താരങ്ങള്‍ക്ക് ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത

കൊച്ചി: ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് ആറ് ഇന്ത്യന്‍ താരങ്ങള്‍കൂടി യോഗ്യത നേടി. ഞായറാഴ്ച നടന്ന പ്രശസ്തമായ ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡല്‍ഹി മാരത്തണിന്റെ ഏഴാം പതിപ്പില്‍ പുരുഷ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തിയവരാണ് ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളുടെ യോഗ്യത മാര്‍ക്ക് മറികടന്നത്. ഫുള്‍ മാരത്തണ്‍ പുരുഷ വിഭാഗം ചാമ്പ്യനായ ഒളിമ്പ്യന്‍ നിതേന്ദ്ര സിങ് റാവത്ത്, അനീഷ് ഥാപ്പമഗര്‍, അനില്‍കുമാര്‍ സിങ് എന്നിവര്‍ക്കൊപ്പം ആശിഷ് കുമാര്‍, എബി ബെള്ളിയപ്പ, കാളിദാസ് ലക്ഷ്മണ്‍ ഹിരാവെ എന്നിവരാണ് യോഗ്യത നേടിയ മറ്റുതാരങ്ങള്‍. വനിതകളുടെ ഫുള്‍ മാരത്തണില്‍ ജ്യോതി ഗവാട്ടെ സ്വര്‍ണം നേടി. എന്നാല്‍, ഈ വര്‍ഷം നടക്കുന്ന രണ്ടു മെഗാ ഇവന്റുകള്‍ക്കും യോഗ്യത നേടാനായില്ല. നൂപുര്‍ സിങ്, ഡിസ്‌കെറ്റ് ഡോള്‍മ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. രൂപന്‍ ദേബ്‌നാഥ്, താഷി ലഡോള്‍ എന്നിവര്‍ ഹാഫ് മാരത്തണിലും അഭിഷേക് ചൗധരി, അശ്വിനി ജാദവ് 10 കി.മീ. ഓട്ടത്തിലും ജേതാക്കളായി. വിവിധ വിഭാഗങ്ങളിലായി 13,000 പേരാണ് മാരത്തണില്‍ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.